• Home
  • Sports
  • സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താ

സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും

ദുബായ്: സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്താനെ നേരിടും. ഏഷ്യാകപ്പില്‍ നിന്നു പുറത്തായെങ്കിലും അവസാന മല്‍സരം ഗംഭീരമാക്കാനുറച്ചാണ് അഫ്ഗാന്‍ പാഡ് കെട്ടുക. അതേസമയം ഇതിനകം ഫൈനലില്‍ കടന്ന ഇന്ത്യക്ക് ഇന്നത്തെ മല്‍സരം ഫൈനലിനു മുമ്പുള്ള ഒരു പ്രദര്‍ശനമല്‍സരം മാത്രമാവും.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തിൽ ധോണി ക്യാപ്റ്റനാകുന്ന 200-ാം മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.ഫൈനൽ ബർത്ത് ഉറപ്പിച്ചതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പടെ അഞ്ച് പേർക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ കളത്തിലിറങ്ങുന്നത്. രോഹിതിന് പുറമേ ശിഖർ ധവാൻ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചഹൽ എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത്.

Recent Updates

Related News