• Home
  • Sports
  • കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹൻലാൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹൻലാൽ

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പര്‍താരം മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന ടീമിന്റെ ജഴ്‌സി ലോഞ്ചിങ് ചടങ്ങിനിടെയാണ് മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.ചടങ്ങില്‍ അവതരിപ്പിച്ച പുതിയ ജഴ്‌സിയും ആരാധരുടെ ശ്രദ്ധനേടി കഴിഞ്ഞ സീസണിലെ ജഴ്‌സിയുടെ തനിമ നിലനിര്‍ത്തികൊണ്ടാണ് പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ക്കു തന്നെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മോഹന്‍ലാലിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തേഷമുണ്ടെന്ന് താരം പറഞ്ഞു. ഫുട്‌ബോളിന്റ ചടുലതയും മാസ്മരികതയും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരെ ഒന്നിച്ചു നിര്‍ത്തുന്നുവെന്നും, ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും താരം കൂട്ടിചേര്‍ത്തു. യുവജനതയെ ഫുട്‌ബോളിലൂടെ വിജയപാതയിലെത്തിക്കാന്‍ സാധിക്കുമെന്ന് താന്‍ വിശ്വാസിക്കുന്നു, തന്റെ പങ്കാളിത്തത്തോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലാല്‍ വ്യക്തമാക്കി.

Recent Updates

Related News