• Home
  • News
  • ഈ വർഷത്തെ ഹജ്ജിനുള്ള​ ഫീസ് പാക്കേജ് പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജ്ജിനുള്ള​ ഫീസ് പാക്കേജ് പ്രഖ്യാപിച്ചു

മസ്​കത്ത്​: ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ്​ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​ 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.മദീനയിലേക്കോ മക്കയിലേക്കോ റോഡ്​ മാർഗ്ഗമുള്ള യാത്രക്ക്​  4,613.23 സൗദി റിയാലും ആയിരിക്കും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, ഈ വർഷത്തെ ഹജ്ജിനായി 34,126 അപേക്ഷകളാണ്​ ലഭിച്ചത്​​. ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്​.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All