ബിഗ് ടിക്കറ്റിൽ പ്രവാസി ഇന്ത്യക്കാരന്ന് 10 മില്യൺ ദിർഹം സമ്മാനം
ബിഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത് ഇന്ത്യക്കാരൻ. മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രമേഷ് പെശലാലുവാണ് വിജയി. പത്ത് വർഷമായി ഖത്തറിലാണ് രമേശ്. ബിഗ് ടിക്കറ്റിന്റെ 'ബൈ ടു ഗെറ്റ് വൺ ഫ്രീ' പ്രൊമോഷൻ ഉപയോഗിച്ച് ഓൺലൈനായാണ് രമേശ് ടിക്കറ്റെടുത്തത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. പത്ത് മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയതോടെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ രമേശിന് കഴിഞ്ഞു.
"എല്ലാ മാസവും ഞാൻ വിജയിക്കുമെന്നായിരുന്നു എന്റെ പ്രാർത്ഥന. കഴിഞ്ഞ മാസം ഒരു അക്കം അകലെ എനിക്ക് ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ഇത്തവണയും അതേ അക്കങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരക്കം മാത്രം പക്ഷേ, മാറ്റി. എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ തന്നെ വിജയിക്കുമെന്ന്. റമദാൻ മാസത്തിൽ തന്നെ ദൈവം ഈ ഭാഗ്യം കൊണ്ടുവന്നു." രമേഷ് പറയുന്നു.
നാട്ടിൽ വീട് പണിയാൻ ബിഗ് ടിക്കറ്റ് സമ്മാനത്തുക ഉപയോഗിക്കാനാണ് രമേശ് ആഗ്രഹിക്കുന്നത്. നിലവിൽ വാടക വീട്ടിലാണ് താമസം. രക്ഷിതാക്കൾക്ക് വേണ്ടി സ്വപ്നഭവനം പണിയാനുള്ള ആഗ്രഹം നിറവേറ്റാനായി എന്നതിലാണ് രമേശിന്റെ സന്തോഷം.
ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും അറിയാൻ വെബ്സൈറ്റും സോഷ്യൽ മീഡിയയും പിന്തുടരാം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.