സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു ഒരു വയസ്സുള്ള മലയാളിക്കുട്ടി മരിച്ചു
ജിദ്ദ ∙ സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം മങ്കട - മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസിന്റെയും സൽമാനിയയുടെയും മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് ജിദ്ദയിൽ മരിച്ചത്. ഒരു വയസ്സും രണ്ടു മാസവുമാണ് പ്രായം.ഇന്ന് (വെള്ളി) രാവിലെ ഹംദാനിയയിൽ സ്വിമ്മിങ് പൂളിൽ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലാണുള്ളത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.