നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു
മസ്കത്ത് ∙ മസ്കത്തില് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന് (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തില് നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിലായിരുന്നു യാത്ര തിരിച്ചിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അല്‍ മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സുഹാറില്‍ എത്തിയത്. ഇതിന് മുമ്പ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്. പിതാവ്: സദാനന്ദന്. ഭാര്യ: ഷെര്‍ലി: മകന്: ആരോണ്‍ സച്ചിന്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.