പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
മസ്കത്ത് ∙ കൊല്ലം സ്വദേശി അടിച്ചനല്ലൂര്‍ സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. ഗാലയില്‍ ആറ് വര്‍ഷമായി പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്റാഹിം കുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: ഷാഫി, സെലീന, സൗമ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് വെല്‍ഫെയര്‍ സമിതി അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.