• Home
  • News
  • സിഎസ്ഐ ദേവാലയം ഇന്ന് തുറക്കും

സിഎസ്ഐ ദേവാലയം ഇന്ന് തുറക്കും

ഔദ്യോഗിക ഉദ്ഘാടനം പാർക്കിങ് സൗകര്യം പൂർണമാകുന്ന മുറയ്ക്ക്

അബുദാബി ∙ അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ഇന്നു വിശ്വാസികൾക്കായി തുറക്കും. വൈകിട്ട് 3.15ന് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ  ചടങ്ങ് പൂർത്തിയാക്കി ദേവാലയം നാടിനു സമർപ്പിക്കും. 

ഇടവക വികാരി റവ. ലാൽജി എം.ഫിലിപ് സഹകാർമികനാകും. 6.45ന് നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക വികസന വിഭാഗം പ്രതിനിധികൾക്കു പുറമെ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണ് പ്രവേശനം. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും. അബുദാബിഅബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന് സമീപമാണ് ദേവാലയം. അകത്തും വശങ്ങളിലുമായി മൊത്തം 900 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9.30നാണ് കുർബാന. യുഎഇപ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  അനുവദിച്ച 4.37 ഏക്കർ സ്ഥലത്ത് 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ 1.1 കോടി ദിർഹം ചെലവിലാണ് ദേവാലയം നിർമിച്ചത്. 2019 ഡിസംബർ 7നായിരുന്നു ശിലാസ്ഥാപനം. ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശിക്കാം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All