• Home
  • News
  • വാഹനാപകടത്തിൽ പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തിൽ പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു

റിയാദ്∙ സൗദിയിൽ  വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അൽ കർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ലത്തീഫ്, മാതാവ്: സുലൈഖ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌  റഫീഖ് പുല്ലൂരിന്‍റെനേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All