• Home
  • News
  • സൗദി അറേബ്യയിൽ ജൂൺ ആദ്യ വാരം മുതൽ വേനൽക്കാലം

സൗദി അറേബ്യയിൽ ജൂൺ ആദ്യ വാരം മുതൽ വേനൽക്കാലം

റിയാദ് ∙ സൗദി അറേബ്യയിൽ ജൂൺ 1 മുതൽ വേനൽക്കാലം ആരംഭിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ താപനില ഉയരും. പ്രാരംഭ സൂചകങ്ങൾ, വരാനിരിക്കുന്ന വേനൽക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എൻഎംസി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ആഴ്ച  വസന്തകാലം അവസാനിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും മണൽക്കാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All