ബിഎപിഎസ് ഹിന്ദു മന്ദിറിൽ മാർച്ച് 1 മുതൽ വീണ്ടും സന്ദർശനം
അബുദാബി ∙ മാർച്ച് 1 മുതൽ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല. നിലവിൽ നേരത്തെ റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇക്കാര്യം അറിയാതെ നേരിട്ട് എത്തുന്നവരെയും കടത്തിവിടുന്നുണ്ടെങ്കിലും റജിസ്റ്റർ ചെയ്തു വരാനാണ് അഭ്യർഥന. രാജ്യാന്തര സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽനിന്നുള്ളവർ മാർച്ച് ഒന്നിനു ശേഷം റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നേരത്തെ അഭ്യർഥിച്ചിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.