യുഎഇയിലുടനീളം ഞായർ മുതൽ ചൊവ്വ വരെ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം
അടുത്ത ഞായർ മുതൽ ചൊവ്വ വരെ യുഎഇയിലുടനീളം കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
വ്യത്യസ്ത തീവ്രതയിൽ മഴയും ഇടിമിന്നലും ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാറ്റ് 15 – 25 വേഗതയിൽ 45 കി.മീ / മണിക്കൂർ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നാളെ വ്യാഴാഴ്ച നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട് , വെള്ളിയാഴ്ച രാവിലെ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നതായും NCM-ൻ്റെ അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിൻ പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.