• Home
  • News
  • ഒമാനില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച

ഒമാനില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച

മസ്‌കത്ത് : ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കിയിരുന്നു. റമസാനെ വരവേല്‍ക്കാന്‍ രാജ്യം നേരത്തെ തന്നെ തയാറെടുത്തിട്ടുണ്ട്.

റമസാൻ : റോയൽ ഒമാൻ പൊലീസ് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും പ്രവർത്തിക്കുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു. എന്നാൽ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All