• Home
  • News
  • നോമ്പ് തുറക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ തേ

നോമ്പ് തുറക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ തേടിയെത്താം

പകൽ മ‌ുഴുവൻ നോമ്പെടുത്ത ശേഷം വൈക‌ിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ് എന്നർഥം. റമസാനിൽ പകൽ ഭക്ഷണം ഉപേക്ഷിക്കുന്നതിന്റെ പേരിൽ രാത്രി അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും കഴിക്കാനാണു പ്രവാചക നിർദേശം. ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടണം. 

രോഗികളും കുഞ്ഞുങ്ങളും നോമ്പനുഷ്ഠിക്കണമെന്ന് വിശ്വാസികൾ നിർബന്ധപൂർവം പറയാറില്ല.  വ്രതം അനുഷ്ഠിക്കുന്ന പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിൽ കുറയുകയോ കൂടുകയോ ചെയ്യാം. കഠിനമായ നിർജലീകരണവും സംഭവിക്കാം. വ്രതം തുടങ്ങുന്നതിനു മൂന്നാഴ്ച മുൻപെങ്കിലും തീരുമാനത്തെപ്പറ്റി ഡോക്ടറുമായി ചർച്ച ചെയ്യുന്നതാണ് നല്ലത്. പക്ഷേ, സാധാരണ അതു നടക്കാറില്ല. ഇനി പറയുന്ന കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണം:

ഇടയത്താഴത്തിന് അന്നജം നിറഞ്ഞ കാർബോഹൈഡ്രേറ്റുകൾ കഴിക്കണം. ചപ്പാത്തി, ബ്രെഡ് എന്നിവ ഉത്തമം. പരിപ്പ്, പയർ വിഭവങ്ങൾ, വെജിറ്റബിൾ കുറുമ തുടങ്ങിയവയും കൊള്ളാം. പ്രോട്ടീൻ ആവശ്യമാണെങ്കിലും ബീഫ് ഒഴിവാക്കുന്നതാണ് നല്ലത്. 

രോഗി ഉപയോഗിക്കുന്ന ഗുളികയുടെയും ഇൻസുലിന്റെയും അളവ് വ്രതകാലത്ത് കുറയ്ക്കുകയോ മാറ്റം വരുത്തുകയോ വേണ്ടിവരും. എന്നാൽ, ഇത് ഡോക്ടറുടെ ഉപദേശ പ്രകാരമേ ആകാവൂ. 

ഇടയത്താഴം കഴിവതും സൂര്യോദയത്തിനോട് അടുത്ത സമയത്തു കഴിക്കുന്നതാണ് നല്ലത്. വെള്ളച്ചോറ് ഒഴിവാക്കണം. കുത്തരിച്ചോറാണ് നല്ലത്. പഴച്ചാറുകളെക്കാൾ നല്ലത് പച്ചക്കറി ജ്യൂസാണ്. 

ഇഫ്താറിനു സാധാരണ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അത് വിസ്തരിച്ചുള്ള സദ്യയാക്കരുത്. ഇഫ്താറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന് ഓർക്കുക. മധുരം കഴിച്ചാൽ പ്രത്യേകിച്ചും. വ്രതമില്ലാത്ത സമയത്ത് ധാരാളം വെള്ളം കുടിക്കണം. വ്രത സമയത്ത് ശരീരത്ത് ആവശ്യത്തിനു ജലാംശമുണ്ടാകാൻ അതു സഹായിക്കും.

നോമ്പു തുറക്കുന്നത് അമിത ഭക്ഷണത്തോടെയാവരുത്; രക്തത്തിലെ പഞ്ചസാര വളരെ കൂടാൻ അത് ഇടയാക്കും. നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങി പുളിരസമുള്ള പഴച്ചാറുകൾ കുടിക്കരുത്.

നോമ്പുകാലത്തെ ഇടയത്താഴത്തിനും നോമ്പുതുറയ്ക്കും അമിതമായി ആഹാരം കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. ആഹാരത്തിൽ ശരിയായ ക്രമം പാലിക്കുന്നുണ്ടെങ്കിൽ അതിലെ വിഭവങ്ങൾ മാറ്റേണ്ടതില്ല. 

വ്രതമില്ലാത്ത സമയത്തെ ഭക്ഷണം രണ്ടോ മൂന്നോ ചെറിയ ഗഡുക്കളാക്കണം. പ്രമേഹം നിയന്ത്രിക്കാൻ അതു സഹായിക്കും. പ്രമേഹം നിയന്ത്രിക്കാൻ അതു സഹായിക്കും. 

നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഈന്തപ്പഴത്തിന്റെയും കാരയ്ക്കയുടെയും മറ്റും അളവ് കുറയ്ക്കണം. ഭക്ഷണം സാവകാശം കഴിക്കണം. ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ സാധാരണയാക്കാനും ഇതു സഹായിക്കും. 

നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഈന്തപ്പഴത്തിന്റെയും കാരയ്ക്കയുടെയും മറ്റും അളവ് കുറയ്ക്കണം. ഭക്ഷണം സാവകാശം കഴിക്കണം. ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ സാധാരണയാക്കാനും ഇതു സഹായിക്കും. രക്തം ഇടയ്ക്കിടെ പരിശോധിക്കണം. പഞ്ചസാരയുടെ അളവ് 70 മില്ലിഗ്രാമിൽ താഴാതെയും 250ൽ കൂടാതെയും നോക്കണം. 

ടൈപ്പ് 1 പ്രമേഹമുള്ളവർക്കാണ് ടൈപ്പ് 2 വിഭാഗത്തെക്കാൾ കൂടുതൽ അപകട സാധ്യതയെന്ന് ഓർക്കേണ്ടത് വളരെ പ്രധാനം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All