സൗദിയിൽ മഴ തുടരും
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസാവസാനം വരെ ഇടിയോടുകൂടിയ മഴതുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയിൽ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ദമാമിലെ കിങ് ഫഹദ് ടണൽ അടച്ചിടും. കാലാവസ്ഥ സാധാരണ നിലയിലെത്തുംവരെ ഭൂഗർഭ പാത തുറക്കില്ലെന്ന് കിഴക്കൻ മേഖലാ നഗരസഭ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.