യുവ പ്രവാസി മലയാളി എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു
ആളൂർ (തൃശൂർ) ∙ കുഴിക്കാട്ടുശേരിയിൽ നിന്ന് ഒന്നര മാസം മുൻപ് റിയാദിൽ ജോലിക്കെത്തിയ യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. ആളൂർ കുഴിക്കാട്ടുശേരി മറ്റപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സർജിൽ കൃഷ്ണയാണ് (30) മരിച്ചത്. ഈ മാസം 12ന് രാത്രി ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം ഉറപ്പിച്ച ശേഷമാണ് സർജിൽ റിയാദിലേക്കു പോയത്. റിയാദിലെ കേളി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. അമ്മ: വത്സല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.