• Home
  • News
  • യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്

യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് യുവാക്കള്‍ പോലും കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാര്‍ത്ത നാം കേള്‍ക്കുന്നുണ്ട്.  മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ സൂചനകളാണ്. നെഞ്ചിടിപ്പ് കൂടുക, പള്‍സ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടല്‍, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

പുകവലി, ചീത്ത കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം  തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍. 

ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയത്തിന് പണി തരുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഹൃദയസ്തംഭനത്തെ തടയാന്‍ രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക. 

രണ്ട്... 

കൊളസ്ട്രോള്‍ നിയന്ത്രിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തില്‍ കൊളസ്ട്രോള്‍ അടിയുന്നതും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. 

മൂന്ന്... 

പ്രമേഹത്തെ നിയന്ത്രിക്കേണ്ടതും ഹൃദയസ്തംഭനത്തെ തടയാന്‍ സഹായിച്ചേക്കാം. 

നാല്... 

പുകവലി ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാല്‍ തന്നെ പുകവലിയും ഉപേക്ഷിക്കുക. 

അഞ്ച്... 

ശരീരഭാരം ഉയരാതെ നോക്കേണ്ടതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.

ആറ്... 

അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല. 

ഏഴ്... 

സ്ട്രെസ് കുറയ്ക്കേണ്ടതും  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. 

എട്ട്... 

ചിട്ടയായ ജീവിതശൈലിക്കൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതും പ്രധാനമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All