• Home
  • News
  • ജീവനക്കാരുടെ പണിമുടക്ക്: കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ വിമാനങ്ങൾ, യാത്രക്കാർ പ

ജീവനക്കാരുടെ പണിമുടക്ക്: കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ വിമാനങ്ങൾ, യാത്രക്കാർ പ്രതിസന്ധിയിൽ

വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിേഷധിച്ചു.സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന് യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണം. യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റിയതായിയും ഇവർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All