• Home
  • News
  • മഴക്കെടുതി: ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും, സർക്കാർ ജീവനക്കാർക്ക് അടക്കം

മഴക്കെടുതി: ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും, സർക്കാർ ജീവനക്കാർക്ക് അടക്കം ആനുകൂല്യം ലഭിക്കും

ദുബൈ: മഴക്കെടുതികളിൽ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. മഴക്കെടുതികളിൽ നിന്ന് ജനത്തെ സഹായിക്കാൻ നിരവധി പദ്ധതികളാണ് ദുബൈ നടപ്പാക്കുന്നത്. താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ ഇടമില്ലാതായവർക്ക് പകരം താമസസ്ഥലം, വെള്ളക്കെട്ടിനാൽ ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണം, ശുചീകരണം, താമസക്കാർക്ക് അധിക സുരക്ഷ, വീട്ടകങ്ങൾ ഉൾപ്പടെ പൂർണമായും പൂർവ്വ സ്ഥിതിയിലാക്കി നൽകൽ,  സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കൽ, കെട്ടിട്ടത്തിന് തുടർന്ന് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ, തുടങ്ങിയ നിർദ്ദേശങ്ങളാണ് കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് നൽകിയിരിക്കുന്നത്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All