യുഎഇയിൽ പ്രവാസി മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ
യുഎഇ: റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളിയായ എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര തോട്ടാത്തുവിള ബാബു നിവാസിൽ ബാബു-ശ്രീജ ദമ്പതികളുടെ മകനായ ആഷിക് ലിയോ (20) യാണ് മരിച്ചത്. റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. അധ്യാപികയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.