• Home
  • News
  • യുഎഇയിൽ ഇന്ത്യക്കാർക്ക് ഫോൺ പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

യുഎഇയിൽ ഇന്ത്യക്കാർക്ക് ഫോൺ പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

ദുബായ് ∙ യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ(യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി.  റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.

 ∙ഫോൺ പേ ഇന്‍റർനാഷനൽ എങ്ങനെ സജീവമാക്കാം

ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് 'പേയ്‌മെന്‍റ് ക്രമീകരണങ്ങൾ' ("Payment Settings") വിഭാഗത്തിന് കീഴിൽ 'യുപിഐ ഇന്‍റർനാഷനൽ' ("UPI International" ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള 'ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക. 

 ∙ ഫോൺ പേ ആപ്പ് ഉപയോഗിച്ച്  യുഎഇയിൽ പണമടയ്ക്കാം 

ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി  ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക്  ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ  ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് നിയോപേ ടെർമിനലുകളിൽ ആപ്പ് വഴി പേയ്‌മെന്‍റുകൾ നടത്താൻ നിലവിലുള്ള  എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All