• Home
  • News
  • സൗദി മൊബൈലിലെ ഡിജിറ്റല്‍ കാര്‍ഡ് മതി, സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുത

സൗദി മൊബൈലിലെ ഡിജിറ്റല്‍ കാര്‍ഡ് മതി, സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട

റിയാദ് : സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ പാസ്‌പോര്‍ട്ട് കൈയില്‍ സൂക്ഷിക്കാതെ രാജ്യത്ത് എവിടെയും പോകാം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവും.

പ്രവേശന സമയത്ത് ലഭിക്കുന്ന എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് അബ്ഷിര്‍ വഴിയാണ് ഡിജിറ്റല്‍ കാര്‍ഡ് എടുക്കേണ്ടതെന്ന് ജവാസാത്ത് വക്താവ് മേജര്‍ നാസിര്‍ അല്‍ഉതൈബിഅറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആണ് അബ്ശിര്‍. ഡിജിറ്റല്‍ ഐഡി ലഭ്യമായാല്‍ മൊബൈല്‍ ഫോണുകളില്‍ ഇത് സൂക്ഷിച്ചുവയ്ക്കാം.

നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ജവാസാത്ത് നയത്തിന്റെ ഭാഗമായാണ് നടപടി. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളുമായും ഇത് യോജിച്ചുപോകുന്നു. ജവാസാത്ത് പുതുതായി എട്ട് സേവനങ്ങള്‍ കൂടി ഏതാനും ദിവസങ്ങള്‍ മുമ്പ് ഇലക്ട്രോണിക്‌വല്‍കരിച്ചിട്ടുണ്ട്. അബ്ഷിറില്‍ നാല് സേവനങ്ങളും മുഖീം ര്‍ പ്ലാറ്റ്ഫോമില്‍ നാല് സേവനങ്ങളുമാണ് ഉള്‍പ്പെടുത്തിയത്.

പാസ്പോര്‍ട്ട് മോഷണം, പാസ്പോര്‍ട്ട് നഷ്ടമാകല്‍ എന്നിവ അറിയിക്കാനുള്ള സംവിധാനത്തിനു പുറമെ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കുള്ള ഡിജിറ്റല്‍ ഐഡി, ഇഖാമയിലുള്ളവര്‍ക്കായുള്ള മുഖീം പ്രിന്റ് എന്നിവയും ഇനി മുതല്‍ അബ്ഷിറിലൂടെ ലഭ്യമാകും. ഇഖാമയില്‍ പേര് ട്രാന്‍സ്‌ലേറ്റ് ചെയ്യുമ്പോള്‍ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനുള്ള സംവിധാനം, വിസ വിവരങ്ങള്‍ അറിയുന്നതിനുള്ള സേവനം, സ്പോണ്‍സറുടെ വിസ അലര്‍ട്ട് ലഭിക്കുന്നതിനുള്ള സേവനം എന്നിവയാണ് മുഖീമില്‍ പുതുതായി ചേര്‍ത്ത സേവനങ്ങള്‍.

ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് ഇന്ന് ജിദ്ദയില്‍
ജിദ്ദ: ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ വിന്റെര്‍ കപ്പ് 2024 ഇന്ന് വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. ജിദ്ദയിലെ പ്രമുഖ എട്ട് ടീമുകള്‍ മാറ്റുരക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റ് വീക്ഷിക്കാനെത്തുന്നവരില്‍ നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനവും നല്‍കും. കാണികള്‍ക്കായി മുട്ടിപ്പാട്ട് ഒരുക്കിയിട്ടുണ്ട്.

മല്‍സരത്തില്‍ പങ്കെടുക്കുന്ന വിവിധ ക്ലബ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിക്സ്ചര്‍ റിലീസ് ചടങ്ങില്‍ കണ്ണൂര്‍ സൗഹൃദ വേദി പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായി അധ്യക്ഷത വഹിച്ചു. ജാഫറലി പാലക്കാട്, സിദ്ധീബ് കത്തിച്ചാല്‍, സുബൈര്‍ പെരളശേരി, മുഹമ്മദ്, റഫീഖ് മൂസ, പ്രവീന്‍ എടക്കാട്, സലാ പയ്യന്നൂര്‍ സംസാരിച്ചു. ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് നാസര്‍ പഴയങ്ങാടി ടൂര്‍ണമെന്റിന്റെ നിയമാവലിയെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും സത്താര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All