• Home
  • News
  • സ്‌കൂള്‍ ജിമ്മില്‍ പ്രവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിനെ അഞ്ചു വര്‍

സ്‌കൂള്‍ ജിമ്മില്‍ പ്രവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിനെ അഞ്ചു വര്‍ഷ തടവിന് ശേഷം നാടുകടത്തും

ഈജിപ്ഷ്യന്‍ കോച്ചിനാണ് മേല്‍ക്കോടതി ശിക്ഷ വിധിച്ചത്

10 വര്‍ഷത്തെ തടവ് അഞ്ച് വര്‍ഷമായി ചുരുക്കുകയായിരുന്നു

പ്രവാസി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌

കുവൈറ്റ് സിറ്റി: സ്‌കൂളിലെ ജിമ്മില്‍ വെച്ച് പ്രവാസിയായ കൗമാരക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വിദേശ സ്‌കൂളിലെ ഈജിപ്ഷ്യന്‍ കോച്ചിന് അഞ്ച് വര്‍ഷത്തെ തടവും നാടുകടത്തലും. കുവൈറ്റിലെ കാസേഷന്‍ കോടതിയുടേതാണ് വിധി. കീഴ്‌ക്കോടതി പ്രതിക്ക് 10 വര്‍ഷം കഠിന തടവായിരുന്നു വിധിച്ചത്.

ജിമ്മില്‍ വെച്ച് വിദ്യാര്‍ഥിനിയെ അനുചിതമായി സ്പര്‍ശിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരിശീലകനെതിരായ കേസ്. സ്‌കൂള്‍ വിട്ടു വന്ന മകള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അസ്വാഭാവികമായ നിലയിലാണ് മകള്‍ വീട്ടിലെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞെന്നും വിദ്യാര്‍ഥിയുടെ പിതാവ് പരാതിയില്‍ വിശദീകരിച്ചു. തുടര്‍ന്ന് ജിമ്മില്‍ വെച്ച് ടീച്ചര്‍ തന്നോട് ചെയ്ത കാര്യങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

സ്‌കൂളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ തെളിവും പ്രതിയുടെ കുറ്റസമ്മത മൊഴിയും കണക്കിലെടുത്താണ് വിചാരണാ കോടതി വിധി പ്രസ്താവിച്ചിരുന്നത്. 10 വര്‍ഷത്തെ കഠിന തടവ് വിധിച്ച കേസില്‍ മേല്‍ക്കോടതി ശിക്ഷ അഞ്ചു വര്‍ഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലുമായി പരിഷ്‌കരിക്കുകയായിരുന്നു.

പൊതുജനശ്രദ്ധ ആകര്‍ഷിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ സമഗ്രമായ അന്വേഷണം നടത്തിയാണ് പ്രതിയെ ശിക്ഷിക്കാനുള്ള സാഹചര്യമൊരുക്കിയത്. പരിശീലകനെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ സ്‌കൂളില്‍ നിന്നുള്ള നിരീക്ഷണ വീഡിയോ ആണ് നിര്‍ണായക തെളിവായതെന്ന് അറബ് ടൈംസ് റിപോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കും പ്രവാസ ജീവിതം നയിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ രാജ്യം പ്രജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്ന വിധിയാണിതെന്ന് ബിഎന്‍എന്‍ ബ്രേക്കിങ് അഭിപ്രായപ്പെട്ടു.

കുവൈറ്റിലെ പ്രവാസി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പരിരക്ഷ സംബന്ധിച്ച സുപ്രധാനമായ ചര്‍ച്ചയ്ക്ക് ഈ സംഭവം വഴിയൊരുക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു. ഈ വിധി പ്രവാസാവകാശങ്ങളും അധികാരസ്ഥാനങ്ങളിലുള്ള വ്യക്തികള്‍ തങ്ങള്‍ക്ക് കീഴിലുള്ളവരെ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ ലഭിക്കുന്ന നിയമപരമായ സഹായങ്ങളും പ്രതിഫലിപ്പിക്കുന്നു. ഉയര്‍ന്ന കോടതിയായ കാസേഷന്‍ കോടതി ശിക്ഷ അഞ്ച് വര്‍ഷമായി കുറച്ചതും നാടുകടത്താന്‍ വിധിച്ചതും സമാനമായ കേസുകളില്‍ നിയമ നടപടികളെ സ്വാധീനിച്ചേക്കാവുന്ന സുപ്രധാന വിധിയാണെന്നും അഭിപ്രായപ്പെട്ടു. കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ സ്‌കൂളുകളും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ സംഭവമെമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All