കുവൈത്തിൽവെച്ച് വിവാഹിതരായാൽ പ്രത്യേക കാർഡ്
കുവൈത്തിൽ വെച്ച് വിവാഹിതരാകുന്ന ആളുകൾക്ക് പ്രത്യേക കാർഡ് ഏർപ്പെടുത്താൻ ആലോചനയുള്ളതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാ ദമ്പതിമാർക്കും പ്രത്യേക ഓപ്‌ഷണൽ മാഗ്നറ്റിക് കാർഡ് ലഭ്യമാക്കും. സംവിധാനം നിലവിലെ സിവിൽ ഐഡിയുടെ വലുപ്പത്തിലും രൂപത്തിലുമുള്ള കാർഡ് നിർമിച്ചു നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കുവൈത്ത് നീതി-ന്യായ മന്ത്രാലയത്തിലെ വിവാഹ രെജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റ് വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദമ്പതികളുടെ പേരുകൾ ,പൗരത്വം , സിവിൽ ഐഡി നമ്പർ ,വിവാഹ കരാറിന്റെ നമ്പറും തിയതിയും തുടങ്ങി വിവാഹ കരാറിലേർപ്പെട്ടവരുടെ എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങിയതായിരിക്കും ഈ കാർഡ്. അറബിക് , ഇംഗ്ലീഷ് ഭാഷകളിൽ ഈ വിവരങ്ങൾ രേഖപെടുത്തിയിട്ടുണ്ടാകും .
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.