• Home
  • News
  • മുഴുവൻ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ ഏകീകൃത വീസ ഉടൻ

മുഴുവൻ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ ഏകീകൃത വീസ ഉടൻ

റിയാദ് ∙ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ ഏകീകൃത വീസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍. ഓരോ തവണയും പ്രവേശിക്കുമ്പോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ, അറബ് ബിസിനസുകാര്‍ക്ക് 5 വര്‍ഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വൈറ്റ് ലിസ്റ്റ് വീസ അനുവദിക്കും.

ഏകീകൃത വീസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം അറബ് വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു 'വൈറ്റ് ലിസ്റ്റ്' തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശം അറബ് ലീഗ് സെക്രട്ടറി ജനറലിനും അറബ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമാണുള്ളതെന്നും യൂണിയന്‍ ഓഫ് അറബ് ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ ഖാലിദ് ഹനഫി അറിയിച്ചു.

സംയുക്ത അറബ് നിക്ഷേപം വര്‍ധിപ്പിക്കാനും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജിസിസി രാജ്യങ്ങള്‍ പുതിയ ഏകീകൃത വീസ നടപ്പാക്കാന്‍ തീരുമാനിച്ചതും യൂറോപ്യന്‍, ഷെന്‍ജന്‍ വീസകളുള്ളവര്‍ക്കും ഈജിപ്തും സൗദി അറേബ്യയും ഓണ്‍ അറൈവല്‍ വീസ അനുവദിച്ചതും കാരണം ബിസിനസുകാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ സഞ്ചാരം സുഗമമാകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All