• Home
  • News
  • വിദേശ നിക്ഷേപകരെ പൗരന്മാർക്ക് തുല്യമായി പരിഗണിക്കുന്ന പദ്ധതിയുമായി സൗദി

വിദേശ നിക്ഷേപകരെ പൗരന്മാർക്ക് തുല്യമായി പരിഗണിക്കുന്ന പദ്ധതിയുമായി സൗദി

റിയാദ് ∙ സ്വകാര്യ സ്ഥാപന ഉടമകളായ വിദേശ നിക്ഷേപകർക്ക് ഇനിയങ്ങോട്ട് സൗദി പൗരൻമാർക്ക് തുല്യമായ പരിഗണ ലഭിക്കും. വിദേശ നിക്ഷേപകരെ സ്വദേശികളെ പോലെ തന്നെ പരിഗണിക്കുന്ന ഉൾപ്പെടെയുള്ള വിവിധ മാറ്റങ്ങളുമായി സൗദിവൽക്കരണ (നിതാഖത്ത്) നിയമം പരിഷ്കരിച്ചു. പുതിയ പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നതിലൂടെ സൗദിയിലേക്ക് കൂടുതൽ  നിക്ഷേപകരെ ആകർഷിക്കുവാൻ സഹായകരമാവുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

പുതിയ നിയമപ്രകാരം സൗദി സ്വദേശിയുടെ വിദേശിയായ വിധവ, സൗദി വനിതയുടെ വിദേശിയായ ഭർത്താവിൽ ജനിച്ച കുട്ടികൾക്കും സൗദിയല്ലാത്ത മാതാവിനും ഇളവുകൾക്ക് അർഹതയുണ്ടെന്ന് തൊഴിൽമേഖലയുടെ പ്ലാറ്റ്‌ഫോമായ  ഖിവ വ്യക്തമാക്കി. വിദൂരസ്ഥലത്ത് ജോലി ചെയ്യുന്ന സൗദി പൗരൻമാരേയും സ്ഥിരം  ജോലി ചെയ്യുന്ന സൗദി ജീവനക്കാർക്ക് തുല്യമായി പുതുക്കിയ നിതാഖത്ത് നിയമം പരിഗണിക്കും. ഇതര ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്കും, കായിക താരങ്ങളായ അത്ലീറ്റുകൾക്കും സൗദി പൗരനു തുല്യമായ പരിഗണനയാണ് സൗദിവൽക്കരണ തോത് കണക്കിലെടുക്കുമ്പോൾ ലഭ്യമാകുന്നത്.

കൂടാതെ പലസ്തീൻ അടക്കമുള്ള ചില രാജ്യങ്ങൾക്കും നിതാഖത്തിൽ പുതിയ ഇളവുകൾ ലഭിക്കും. സാധാരണ പ്രവാസി തൊഴിലാളിയുടെ നാലിലൊന്ന് അനുപാതത്തിലാണ് ഈജിപ്ത് പാസ്പോർട്ട് ഉടമകളായ പലസ്തീനികൾക്കും, ബലൂചികൾക്കും, മൃാൻമാറിൽ നിന്നുള്ളവർക്കും നൽകുന്ന പരിഗണന. ഈ വിഭാഗത്തിലെ നാല് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ ഒരു വിദേശതൊഴിലാളിയായി മാത്രം നിതാഖത്തിൽ എണ്ണം കണക്കിടുകയുള്ളു. ഇത്തരം പരിഗണയുള്ള തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെയുള്ള തൊഴിലാളികളുടെ നേർപകുതി(50ശതമാനം)യിൽ കൂടുതലാകാനും പാടുള്ളതല്ലെന്നും പുതിയ ചട്ടം നിഷ്കർഷിക്കുന്നു. എന്നാൽ മക്കയിലും മദീനയിലും താമസക്കാരായ മ്യാൻമാർ പൗരൻമാർക്ക് ഇത്തരം ഇളവ് ലഭ്യമാകില്ലെന്നും  ഖിവ പോർട്ടൽ അറിയിക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All