• Home
  • News
  • പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിലെ പന്നി മാംസത്തിന്‍റെ സാന്നിധ്യം കണ്ടെത്ത

പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിലെ പന്നി മാംസത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ പരിശോധനയുമായി ദുബായ്

ഒരു ദിവസം കൊണ്ട് ഫലം

മണിക്കൂറിൽ 100 പരിശോധനകൾക്കു ശേഷി

ദുബായ് ∙ പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന ഏർപ്പെടുത്തി ദുബായ് സെൻട്രൽ ലബോറട്ടറി. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നു നടത്തുന്ന ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചി, ഇവയുമായി ബന്ധപ്പെട്ട ഉപ ഉൽപന്നങ്ങൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനാകും. 

വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ദുബായുടെ സൽപേര് നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണ് പരിശോധന. വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം പരിഗണിച്ചാണ് പരിശോധന നടത്തുകയെന്നു ദുബായ് ലാബ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. പുതിയ പരിശോധനാ സംവിധാനം നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതിയേക്കാൾ പത്തിരട്ടി മികച്ചതാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന മാംസത്തിന്റെ ഡിഎൻഎ ശേഖരിച്ചാണ് ഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക. 

 ∙ വെള്ളം മുതൽ മണ്ണുവരെ പരിശോധിക്കാം 

ഭക്ഷ്യവസ്തുവിന്റെ നിലവാരം, സുരക്ഷ, പോഷക ഗുണങ്ങൾ, ഭക്ഷ്യ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ, ഭക്ഷണത്തിന്റെ കാലാവധി എന്നിവ ലാബ് പരിശോധനയിലൂടെ പൊതുജനങ്ങൾക്ക് ഉറപ്പാക്കാം.

കുപ്പിവെള്ളം, കിണർവെള്ളം, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം, കടൽ–കനാൽ–കായൽ–കടൽത്തീരം, നീന്തൽക്കുളം, ഹോട്ടൽ, ദന്താശുപത്രി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനാകും. അടിഞ്ഞുകൂടിയ വസ്തുക്കൾ, മണ്ണ്, വളം, പ്രകൃതിക്ക് ദോഷകരമായ മാലിന്യം, പ്രകൃതി വിഭവങ്ങൾ എന്നിവയും പരിശോധനയ്ക്കു വിധേയമാക്കാം. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കൾ, ഡിറ്റർജന്റുകൾ,  കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ പരിശോധനാ റിപ്പോർട്ടും സെൻട്രൽ ലാബിലെ മൈക്രോ ബയളോജിക്കൽ ലബോറട്ടറി വഴി ലഭിക്കും.

 ∙ മുഴുവൻ നടപടികളും ട്രാക്ക് ചെയ്യും 

സാംപിൾ ശേഖരണം മുതൽ ഫലം പ്രഖ്യാപിക്കും വരെയുള്ള മുഴുവൻ നടപടികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രാക്കിങ് സംവിധാനവും പുതിയ പരിശോധനയുടെ ഭാഗമാണ്. പൂർണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിൽ നടത്തുന്ന പരിശോധന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നവയാണെന്നും ആക്ടിങ് ഡയറക്ടർ പറഞ്ഞു. ഒരു ദിവസം കൊണ്ട് പരിശോധനാഫലം ലഭ്യമാക്കും. മണിക്കൂറിൽ 100 പരിശോധനകൾക്കു ശേഷിയുള്ളതാണ് ഉപകരണം. ബാക്ടീരിയ, യീസ്റ്റ്, പൂപ്പൽ തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമാകും.

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All