• Home
  • News
  • യു.എ.ഇ യിൽ കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിച്ചാൽ കനത്ത പിഴ

യു.എ.ഇ യിൽ കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിച്ചാൽ കനത്ത പിഴ

ദുബായ് : കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിക്കുന്നത്​ തടഞ്ഞ് യു.എ.ഇ​ സാമ്പത്തികകാര്യമന്ത്രാലയം. നിർമാണ വസ്തുക്കളുടെ നേരത്തെയുണ്ടായിരുന്ന വില പുനസ്ഥാപിക്കണമെന്നും കമ്പനികളോട്​ മന്ത്രാലയം നിർദേശിച്ചു. അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​നൽകി.

ഉത്തരവ്​ ലംഘിച്ച്​ വില വർധനവ്​ വരുത്തിയാൽ 1 ദശലക്ഷം ദിർഹം വരെ ഫൈൻ ഈടാക്കുമെന്നും അറിയിപ്പിൽ വ്യക്​തമാക്കി​. ഏകീകൃതമായ രീതിയിൽ കമ്പനികൾ യോജിച്ച്​ വില വർധിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾക്ക്​ ന്യായമായ വില ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. നിയമം ലംഘിക്കുകയും വിലവർധനവ്​ വരുത്തുകയും ചെയ്യുന്ന കമ്പനികളെ സംബന്ധിച്ച്​ 8001222 എന്ന നമ്പറിലോ [email protected] എന്ന മെയിൽ വഴിയോ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്​തമാക്കി.

രാജ്യത്ത്​ ഹെവി വാഹനങ്ങളുടെ ഭാരവും വലുപ്പവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പിലാക്കുന്നത്​ നീട്ടിവെച്ച സാഹചര്യത്തിലാണ്​ മന്ത്രാലയം ഉത്തരവ്​ പുറപ്പെടുവിച്ചിട്ടുള്ളത്​.​യു.എ.ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ്​ ഹെവി വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All