• Home
  • News
  • അബുദാബിയിൽ ഇനി മുതൽ ഏകീകൃത ബസ് നിരക്കുകൾ, ബസുകൾ മാറിക്കയറിയാലും അധിക നിരക്കില്ല

അബുദാബിയിൽ ഇനി മുതൽ ഏകീകൃത ബസ് നിരക്കുകൾ, ബസുകൾ മാറിക്കയറിയാലും അധിക നിരക്കില്ല

അബുദാബി ∙ അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്. അബുദാബി, അൽഐൻ, അൽദഫ്ര ഇന്റർസിറ്റി സർവീസുകൾ ഇതിൽ ഉൾപ്പെടില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 

35 ദിർഹത്തിന്റെ 7 ദിവസത്തെയും 95 ദിർഹത്തിന്റെ 30 ദിവസത്തെയും പാസിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. പരിഷ്ക്കരിച്ച പാസ് ഇന്നു മുതൽ ലഭ്യമാകും. ഇതോടെ പഴയ പാസ് നിർത്തലാക്കുമെങ്കിലും കാലാവധി തീരുന്നതുവരെ അവ ഉപയോഗിക്കാം. സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് അനുഗ്രഹമാകുന്ന രീതിയിലാണ് പാസ് ഏർപ്പെടുത്തിയത്. പാസിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All