• Home
  • News
  • ദുബായില്‍ ബസ് യാത്രക്കാര്‍ക്ക് എങ്ങനെയാണ് പിഴത്തുക അടയ്‌ക്കേണ്ടത്? പിഴ ലഭിക്കാന

ദുബായില്‍ ബസ് യാത്രക്കാര്‍ക്ക് എങ്ങനെയാണ് പിഴത്തുക അടയ്‌ക്കേണ്ടത്? പിഴ ലഭിക്കാന്‍ കാരണമെന്ത്?

ദുബായ് : ലോകത്തില്‍ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ യുഎഇയില്‍ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാണ്. പൊതുയാത്രാ ബസ് സര്‍വീസ്, ദുബായ് മെട്രോ, ട്രാം, ഫെറി സര്‍വീസുകള്‍ എന്നിവയെല്ലാമുണ്ട്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് ഇവ നിയന്ത്രിക്കുന്നത്.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആര്‍ടിഎ ബസ്സുകളിലും സ്റ്റേഷനുകളിലും അത്യാധുനിക സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നു. പൊതുഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ യാത്രക്കാര്‍ക്കും കടുത്ത പിഴ ലഭിക്കും. 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് പിഴ.
പബ്ലിക് ബസില്‍ യാത്ര ചെയ്യുന്നവര്‍ യാത്രാക്കൂലി നല്‍കുന്നതിനായി ഉപയോഗിക്കുന്ന നോള്‍ കാര്‍ഡില്‍ ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്തും. യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടോപ്പ് അപ്പ് ചെയ്തെന്ന് ഉറപ്പാക്കണം. വണ്‍വേ ട്രിപ്പിന് കുറഞ്ഞത് 7 ദിര്‍ഹവും ടുവേ ട്രിപ്പിന് 14 ദിര്‍ഹവും ബാലന്‍സ് ഉണ്ടായിരിക്കണം.

യാത്ര ആരംഭിക്കുമ്പോള്‍ നോല്‍ കാര്‍ഡ് ഇ-കാര്‍ഡ് മെഷീന്‍ റീഡറില്‍ ടാപ്പ് ചെയ്തില്ലെങ്കിലും പിഴശിക്ഷ ലഭിക്കും. സ്റ്റോപ്പിലെത്തി പുറത്തിറങ്ങുന്നതിന് മുമ്പായും ഡ്രൈവര്‍ സീറ്റിന് അടുത്തുള്ള കാര്‍ഡ് റീഡറില്‍ ടാപ്പുചെയത് യാത്രാക്കൂലി ഒടുക്കണം. ബസ് ചാര്‍ജ് നല്‍കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ നല്‍കേണ്ടിവരും.

ബസ്സില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കല്‍ അനുവദനീയമല്ല. ലംഘിച്ചാല്‍ 100 ദിര്‍ഹമാണ് പിഴ. ഡ്രൈവറോട് സംസാരിക്കാനോ ഡ്രൈവര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമോ ശല്യമോ ഉണ്ടാക്കുകയോ ചെയ്താല്‍ 200 ദിര്‍ഹമാണ് പിഴ. അന്വേഷണങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ കോള്‍ സെന്ററുമായി 8009090 നമ്പറില്‍ ബന്ധപ്പെടാം.

ബസ്സുകളുടെ മുന്‍വശത്ത് സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഈ സീറ്റുകളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ 100 ദിര്‍ഹം പിഴ ഈടാക്കും

പിഴത്തുക യാത്രക്കാരന് തത്സമയം തന്നെ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കാവുന്നതാണ്. പിഴ നല്‍കുമ്പോള്‍ ആര്‍ടിഎയുടെ അറിയിപ്പ് ലഭിക്കും. ആര്‍ടിഎയുടെ പ്രത്യേക പോര്‍ട്ടല്‍ വഴിയും പിഴയ്ടയ്ക്കാം.
നഗരത്തിലുടനീളമുള്ള ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ പിഴ സംഖ്യ സ്വീകരിക്കും. ആര്‍ടിഎയില്‍ നിന്ന് ലഭിച്ച ഫൈന്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പിഴ അടയ്ക്കാന്‍ സാധിക്കും. ബസ് യാത്രക്കാര്‍ക്ക് സെല്‍ഫ് സര്‍വീസ് മെഷീന്‍ വഴി പിഴ അടയ്ക്കാം.

അന്യായമായാണ് പിഴ ചുമത്തിയത് കരുതുന്നുണ്ടെങ്കില്‍ ആര്‍ടിഎയില്‍ ഉന്നയിക്കാം. ഫൈന്‍ നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്ന പിഴ നമ്പര്‍, പിഴ അടച്ച രസീത്, ബാങ്ക് അക്കൗണ്ട് നമ്പറുള്ള കത്ത്, എമിറേറ്റ്‌സ് ഐഡി എന്നിവയാണ് ആവശ്യമായ എല്ലാ രേഖകള്‍. 30 ദിവസത്തിനുള്ളില്‍ ബസ്സിനുള്ള ആര്‍ടിഎ വെബ്സൈറ്റ് വഴി തര്‍ക്കം ഉന്നയിച്ച് രേഖകള്‍ അപ് ലോഡ് ചെയ്യാം.

കേസ് നമ്പറും പ്രതീക്ഷിക്കുന്ന പ്രതികരണ തീയതിയും സഹിതം ആര്‍ടിഎ എസ്എംഎസ് അയക്കും. കേസ് തീര്‍പ്പാക്കിക്കഴിഞ്ഞാല്‍, അപ്പീല്‍ സ്വീകരിച്ചോ നിരസിച്ചോ എന്നതിനെക്കുറിച്ച് മറ്റൊരു അറിയിപ്പും ലഭിക്കും. സ്വീകരിച്ചാല്‍ പിഴത്തുക അക്കൗണ്ടിലേക്ക് തിരികെ നല്‍കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All