• Home
  • News
  • യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഇനി എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാം ആസ്

യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഇനി എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാം ആസ്വദിക്കാം

സ്കൈവേർഡ്സ് എവരിഡേ ആപ്പിനൊപ്പം പങ്കാളിത്തം ഉറപ്പിച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് സ്കൈവേർഡ്സ് ലോയൽറ്റി പ്രോ​ഗ്രാമിൽ പങ്കുചേർന്ന് റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ ആസ്വദിക്കാൻ ഇനിയാകും. ദിവസവും സ്കൈവേർഡ്സ് മൈൽസ് നേടാനുള്ള അവസരമാണിത്. ഓൺലൈനായും ദുബായിലെ 27 ഔട്ട്ലെറ്റുകളിലും ഈ സൗകര്യം ആസ്വദിക്കാം.

മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഇത് സാധ്യമാണ്. ഡൗൺലോഡ് ചെയ്യുക, പെയ്മന്റ് കാർഡ് ചേർക്കുക, പോയിന്റുകൾ നേടുക.

​ഗൂ​ഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സ്കൈവേർഡേസ് എവരിഡേ ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് എമിറേറ്റ്സ് സ്കൈവേർഡ്സ് മെമ്പർഷിപ് വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്യണം. വിസാ അല്ലെങ്കിൽ മാസ്റ്റർകാർഡിന്റെ അഞ്ച് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇതിൽ ചേർക്കാം.

ഓരോ പർച്ചേസിനുമൊപ്പം മൈൽസ് സ്വന്തമാക്കാം. ലിങ്ക് ചെയ്ത കാർഡിൽ നിന്ന് പണം നൽകുമ്പോഴാണിത് ലഭിക്കുക. യൂണിയൻ കോപ് വഴി ചെലവാക്കുന്ന ഓരോ അഞ്ച് ദിർഹത്തിനും ഒരു മൈൽ എന്ന രീതിയിലാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. പലചരക്ക്, ഇലക്ട്രോണിക്സ്, സൗന്ദര്യവർധക വസ്തുക്കൾ, പെറ്റ് കെയർ, പേഴ്സണൽ കെയർ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങളിൽ മൈൽസ് നേടാം. എമിറേറ്റ്സ് സ്കൈവേർഡ്സ് കോബ്രാൻഡ് കാർഡ് ഉടമകൾക്ക് കൂടുതൽ നേടാനുമാകും.

സഹകരണത്തിനുള്ള ധാരണാപത്രം യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും എമിറേറ്റ്സ് സ്കൈവേർഡ്സ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് നെജീബ് ബെൻ ഖെദറും ചേർന്നാണ് ഒപ്പിട്ടത്.

നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ലോയൽറ്റി പ്രോ​ഗ്രാമാണ് എമിറേറ്റ്സ് സ്കൈവേർഡ്സ്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന് യോജിച്ചതാണ്. ഈ പങ്കാളിത്തം യൂണിയൻ കോപ് ഉപയോക്താക്കൾക്ക് ഷോപ്പിങ് അനുഭവം മനോഹരമാക്കും. സ്കൈവേർഡ്സ് മൈൽസും തമയസ് ലോയൽറ്റിയും അവർക്ക് മികച്ച അനുഭവമാകും - യൂണിയൻ കോപ് സി.ഇ.ഒ പറഞ്ഞു.

വളരെ മികച്ചൊരു നാഴികക്കല്ലാണ് പങ്കാളിത്തമെന്ന് എമിറേറ്റ്സ് സ്കൈവേർഡ്സ് ഡിവിഷണൽ സീനിയർ വി.പി നെജീബ് ബെൻ ഖെദർ പറഞ്ഞു. ഉപയോക്താക്കൾക്ക് മൈൽസ് പ്രയോജനപ്പെടുത്തി എമിറേറ്റ്സ് അല്ലെങ്കിൽ എമിറേറ്റ്സിന് പങ്കാളിത്തമുള്ള വിമാന സർവീസുകളിൽ ടിക്കറ്റുകൾ, അപ്​ഗ്രേഡുകൾ, ​ഗിഫ്റ്റ് കാർഡുകൾ എന്നിവ ആസ്വദിക്കാം. ഇതിനൊപ്പം സ്കൈവേർഡ്സ് മൈൽസ് മാൾ, ഹോട്ടൽ തുടങ്ങിയ സേവനങ്ങളുമുണ്ട്. - അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All