• Home
  • News
  • ഒമാനില്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 81 പേര്‍ അറസ്റ്റിൽ, 102 മോ​ട്ടോ​ർ സൈ​ക്

ഒമാനില്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 81 പേര്‍ അറസ്റ്റിൽ, 102 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെടുത്തു

മ​സ്ക​ത്ത് ​: ഒമാനില്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ നടപടി കടുപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്.  നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നി​സ്​​വ​യി​ൽ​നി​ന്ന്​ 102 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 81 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ്​ ന​ട​പ​ടിയുണ്ടായത്.

അതേസമയം ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All