• Home
  • News
  • ബുർജുമാൻ മെട്രോ സ്റ്റേഷനിൽ പുതിയ കോ-വർക്കിംഗ് സ്പേസ് അവതരിപ്പിച്ച് RTA

ബുർജുമാൻ മെട്രോ സ്റ്റേഷനിൽ പുതിയ കോ-വർക്കിംഗ് സ്പേസ് അവതരിപ്പിച്ച് RTA

ദുബായിലെ മെട്രോ സ്റ്റേഷനിൽ ഇരുന്ന് കൊണ്ട് ഇനി ജോലി ചെയ്യാനാകുന്ന പുതിയ ‘WO-RK’ എന്ന പേരിൽ കോ-വർക്കിംഗ് സ്പേസ് സംവിധാനം ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് SME സാക്ഷ്യപ്പെടുത്തിയ ബിസിനസ് ഇൻകുബേറ്ററും WO-RK എന്ന കോ-വർക്കിംഗ് സൊല്യൂഷനുകളുടെ ദാതാവുമായ ദി കോ-സ്‌പേസുമായി സഹകരിച്ചാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ സംരംഭം അവതരിപ്പിക്കുന്നത്

ബുർജുമാൻ മെട്രോ സ്റ്റേഷനിലാണ് കോ-വർക്കിംഗ് സ്പേസ് പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിൽ 1 നും ജൂൺ 30 നും ഇടയിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

പുതിയ ഈ സംവിധാനം മെട്രോ സ്‌റ്റേഷനിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതും പ്രചോദനം നൽകുന്നതുമായ വർക്ക്‌സ്‌പെയ്‌സ് വാഗ്ദാനം ചെയ്യും. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച ജീവിത നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ദുബായ് അർബൻ പ്ലാൻ 2040 ന് യോജിച്ച തന്ത്രപരമായ ലക്ഷ്യങ്ങളാണ് ഇത്തരം സംവിധാനങ്ങളിലൂടെ കൈവരിക്കാൻ ആർടിഎ ശ്രമിക്കുന്നത്.

ബുർജുമാൻ മെട്രോ സ്‌റ്റേഷനിലെ ആദ്യ കോ-വർക്കിംഗ് സ്‌പെയ്‌സ് വിജയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, മെട്രോ ശൃംഖലയിലെ മറ്റ് അനുകൂല സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ആർടിഎ ശ്രമിക്കുമെന്ന് ആർടിഎ കൊമേഴ്‌സ്യൽ ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു.

ഈ പങ്കാളിത്തം നൂതനമായ തൊഴിൽ പരിഹാരങ്ങൾ നൽകുന്നതിനും ചലനാത്മകമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി ഒത്തുചേരുന്നതാണെന്ന് കോ-സ്‌പേസിൻ്റെ സ്ഥാപകൻ ഷഹ്‌സാദ് ഭാട്ടി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All