• Home
  • News
  • ദുബായ് ദേരയിൽ മറൈൻ ട്രാൻസ്​പോർട്ട്​ സ്​റ്റേഷൻ തുറന്നു

ദുബായ് ദേരയിൽ മറൈൻ ട്രാൻസ്​പോർട്ട്​ സ്​റ്റേഷൻ തുറന്നു

ദുബായ് : ന​ഗ​ര​ത്തി​ലെ പൈ​തൃ​ക പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ നി​ർ​മി​ച്ച ദേ​ര​യി​ലെ ഓ​ൾ​ഡ്​ സൂ​ഖ്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് സ്​​റ്റേ​ഷ​ൻ തു​റ​ന്നു. ​ ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ൾ​ഡ്​ ബ​ല​ദി​യ സ്​​ട്രീ​റ്റി​നെ​യും ഗോ​ൾ​ഡ്​ സൂ​ഖി​നെ​യും അ​ൽ ഫ​ഹീ​ദി, ബ​ർ ദു​ബൈ സ്​​റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണി​ത്. ദു​ബൈ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​ക്ക​നു​സ​രി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബ​ർ​ദു​ബൈ മോ​ഡ​ൽ സ്​​റ്റേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ക​സി​പ്പി​ച്ച​തി​ന്​ സ​മാ​ന​മാ​യാ​ണ്​ ദേ​ര​യി​ൽ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ ആ​ർ.​ടി.​എ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി സി.​ഇ.​ഒ അ​ഹ​മ​ദ്​ ഹാ​ഷിം ബ​ഹ്​​റോ​സി​യാ​ൻ പ​റ​ഞ്ഞു. സാം​സ്കാ​രി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ൾ സം​ര​ക്ഷി​ക്കു​ക, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, വി​ശ്ര​മ​സ്ഥ​ല​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, അ​ബ്ര യാ​ത്ര​ക്കാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ റീ​ട്ടെ​യ്​​ൽ ഔ​ട്​​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക എ​ന്നി​വ പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദുബായിൽ ഓ​രോ വ​ർ​ഷ​വും 1.7 കോ​ടി പേ​ർ സ​മു​ദ്ര​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​രി​ൽ വ​ലി​യ വി​ഭാ​ഗം ദു​ബൈ​യു​ടെ പൈ​തൃ​ക​ത്തി​ൻറെ ഭാ​ഗ​മാ​യ അ​ബ്ര​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​ണ്. അ​ബ്ര യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ദേ​ര മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​ൻ വ​ലി​യ രീ​തി​യി​ൽ ഉ​പ​കാ​ര​പ്പെ​ടു​ക. ദു​ബൈ ക്രീ​ക്കി​നെ​യും അ​റേ​ബ്യ​ൻ ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദു​ബൈ വാ​ട്ട​ർ ക​നാ​ൽ തു​റ​ന്ന​ശേ​ഷം ന​ഗ​ര​ത്തി​ലെ സ​മു​ദ്ര ഗ​താ​ഗ​ത രം​ഗം വ​ലി​യ മു​ന്നേ​റ്റ​മാ​ണ്​ കാ​ഴ്ച​വെ​ച്ച​ത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All