• Home
  • News
  • ഒമാനിൽ കേബിളുകൾക്ക് തകരാർ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ചു

ഒമാനിൽ കേബിളുകൾക്ക് തകരാർ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ചു

മസ്കറ്റ് : അന്താരാഷ്ട്ര സബ് മറൈൻ കേബിളുകൾ തകർന്നതിനാൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്യൂണിക്കേഷന്റെ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഒമാന്റെ വിവിധ തരത്തിലുള്ള ഗവർണറേറ്റുകളിലെ എല്ലാ വാർത്തവിനിമയ കമ്പനികളുടെയും സേവനത്തെ ബാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

കേബിൾ തകരാറുണ്ടായ കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തും. ചെങ്കടലിൽ കിടക്കുന്ന കേബിളുകൾ ആണ് തകർന്നിരിക്കുന്നത് വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി അവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ലോകാടിസ്ഥാനത്തിൽ കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ ആണ് കിടക്കുന്നത്. എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നു പോകുന്നത്.

കടലിൽ കൂടി കടന്നു പോകുന്നതിനാൽ മത്സ്യ ബന്ധനം, കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ് അപകടം സംഭവിക്കുന്നത്. കമ്പനികളുമായി സഹകരിച്ച് കേബിൾ കേട് വന്നത് പെട്ടെന്ന് പരിഹരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All