• Home
  • News
  • ഫുജൈറ അഡ്വെഞ്ചർ പാർക്ക് തുറന്നു

ഫുജൈറ അഡ്വെഞ്ചർ പാർക്ക് തുറന്നു

സാഹസിക പ്രവർത്തനങ്ങളുടെ പുതിയ ലക്ഷ്യസ്ഥാനമായ ഫുജൈറ അഡ്വെഞ്ചർ പാർക്ക് സന്ദർശകർക്കായി തുറന്നതായി ഫുജൈറ അഡ്വെഞ്ചർ സെന്റർ അധികൃതർ അറിയിച്ചു.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ നിർദേശപ്രകാരമാണ് പുതിയ വിനോദ കേന്ദ്രം തുറന്നത്.

ഒരു കിലോമീറ്റർ നീളമുള്ള സിപ് ലൈൻ, 22 മീറ്റർ ഉയരത്തിലുള്ള ഊഞ്ഞാൽ, കയാക്കിങ്, ഫ്രീ ഫാൾ സൗകര്യം എന്നിങ്ങനെ അത്യന്തം ആവേശകരമായ 15 സാഹസിക പ്രവർത്തനങ്ങളാണ് പാർക്കിലുള്ളത്.

ലോകമെമ്പാടുമുള്ള സാഹസിക, കായിക പ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി പാർക്ക് മാറുമെന്നാണ് വിലയിരുത്തൽ. ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പാർക്കിലെ റൈഡുകളെല്ലാം ഒരുക്കിയിട്ടുള്ളത്.

പ്രാദേശിക, ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ എമിറേറ്റിന്റെ പദവി ഉയർത്താൻ പുതിയ പാർക്ക് നിർണായക സംഭാവനകൾ നൽകുമെന്ന് ഫുജൈറ അഡ്വെഞ്ചർ സെന്റർ ഡയറക്ടർ അമർ സെയിൻ എൽ ദിൻ പറഞ്ഞു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All