• Home
  • News
  • ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

ദുബായ് ∙ ലോകവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സഹായിക്കുന്ന ഒരു വിസ്മയമന്ദിരം കൂടി ദുബായിൽ വരുന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംയാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്‌മെന്‍റ് ടവറായ ‘1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ്’ ടവർ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അവലോകനം ചെയ്തു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) – ഹിഷാം അൽ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസൽ അസറ്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന്‍റെ സിഇഒയുമായ മുഹമ്മദ് അൽ ഗർഗാവിയു‌‌ടെ സന്നിധ്യത്തിലായിരുന്നു അവലോകനം. ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളിലെ വ്യക്തികളെയും ലോകത്തെ ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

∙ ടവറിന് രാജ്യാന്തര നിലവാരം

വാസൽ പ്രോപ്പർട്ടീസ് വികസിപ്പിച്ചെടുക്കുന്ന ടവറിന്‍റെ രൂപകല്പനയും രാജ്യാന്തര നിലവാരവും സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. മികച്ച വരുമാനവും കുറഞ്ഞ അപകടസാധ്യതകളും വാഗ്ദാനം ചെയ്യുന്ന നിക്ഷേപം തിരഞ്ഞെടുക്കുന്നതും എൻഡോവ്‌മെന്‍റ് നിയമങ്ങളുമായി പൊരുത്തപ്പെടുന്നതും പ്രസക്തമായ രീതിയിൽ മൂലധനം പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെ പുതിയ പദ്ധതി വിശകലനം ചെയ്തു ബോർഡ് ഓഫ് ട്രസ്റ്റീസ് നടത്തിയ പഠനത്തിന്‍റെ ഫലങ്ങളും ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

∙ യുഎഇയുടെ മാനുഷിക പദ്ധതികളുടെ ഭാഗം

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് എൻഡോവ്‌മെന്‍റ് ടവറെന്ന് മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതികളിലൊന്നാണിത്. പ്രീമിയം റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റുകളുടെ സ്ഥാപനം മാനുഷിക, സഹായം, സാമൂഹിക ശ്രമങ്ങൾ എന്നിവ സ്ഥാപനവൽക്കരിക്കുക എന്ന എംബിആർജിഐയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ശൃംഖല നൽകുന്നതിനും പോഷകാഹാരക്കുറവും വെല്ലുവിളികളും മറികടക്കാൻ അവരെ സഹായിക്കുന്നതിനും പുതിയ റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റിന്‍റെ വരുമാനം സമർപ്പിക്കും. എംബിആർജിഐ അധഃസ്ഥിതരായ വ്യക്തികൾക്ക് സുരക്ഷിതത്വവും സ്ഥിരതയും നൽകുകയും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അവരുടെ സമൂഹങ്ങളെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന സുസ്ഥിര പ്രോജക്ടുകൾ നടപ്പിലാക്കുന്നത് തുടരുന്നതായും  അറിയിച്ചു.

നേതൃത്വത്തിന്‍റെ ദർശനങ്ങളുടെയും നിർദ്ദേശങ്ങളുടെയും പിന്തുണയോടെ യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും മാനുഷിക പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നതായി വാസ്ൽ അസറ്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന്‍റെ സിഇഒ ഹിഷാം അൽ ഖാസിം പറഞ്ഞു. ഇത് അധഃസ്ഥിതരായ ജനങ്ങളെ സഹായിക്കാനും എമിറാത്തി ചാരിറ്റി ഡ്രൈവുകളുടെ വ്യാപനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.  രാനിരിക്കുന്ന ടവർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ യുഎഇ റെക്കോർഡിനും അതുപോലെ ദുർബലരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനും അവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള  ശ്രമങ്ങളുടെ ഭാഗമായുള്ളതാണ്. ഏറ്റവും മികച്ച വരുമാനം നേടുന്നതിനായി ഏറ്റവും ഉയർന്ന രാജ്യാന്തര നിലവാരമനുസരിച്ച് നിർമ്മിക്കുന്ന എൻഡോവ്‌മെന്‍റ് ടവർ, 1 ബില്യൺ മീൽസ് എൻഡോവ്‌മെന്‍റിന്‍റെ ലക്ഷ്യങ്ങൾക്കും മുൻ റമസാൻ ചാരിറ്റി ഡ്രൈവുകളുടെ വിജയത്തിന്‍റെ വിപുലീകരണത്തിനും ഗണ്യമായ സംഭാവന നൽകും.

∙ എൻഡോവ്‌മെന്‍റ് ആസ്തികൾ വർധിപ്പിക്കുന്നു

പരമ്പരാഗതവും സാമൂഹികവുമായ നിക്ഷേപ മാതൃകകൾ സംയോജിപ്പിച്ച്, പുതിയ എൻഡോവ്‌മെന്‍റ് ടവർ അതിന്‍റെ മൂലധനം സുസ്ഥിരമായി നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു, 1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ് സംരംഭത്തിലേക്ക് കൂടുതൽ ആസ്തികൾ കൂട്ടിച്ചേർക്കുകയും വരുമാനം നിരാലംബരായ ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നീക്കിവയ്ക്കുകയും ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദ് 2023 റമസാനിൽ ആരംഭിച്ച 1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ് സംരംഭത്തിന് വൻ പ്രതികരണം ലഭിക്കുകയും വിശുദ്ധ മാസാവസാനത്തോടെ ക്യാഷ് സംഭാവനകളിലും ഓഹരികളിലും റിയൽ എസ്റ്റേറ്റ് ആസ്തികളിലുമായി 1.075 ബില്യൻ ദിർഹം സമാഹരിക്കുകയും ചെയ്തു. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All