• Home
  • News
  • ചെവിയിൽ എപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാകാം

ചെവിയിൽ എപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാകാം

നന്നായി വൃത്തിയാക്കിയിട്ടും ചെവിയിൽ സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടുന്നതായി ചിലർ പറയാറുണ്ട്. ചെവിയിൽ എപ്പോഴും ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് ഇഎൻടി സർജനായ ഡോ. അഭിനിത് കുമാർ പറയുന്നു.

ചെവി വളരെയധികം വൃത്തിയാക്കുന്നത്...

ചെവി വൃത്തിയായി സൂക്ഷിക്കാനും ലൂബ്രിക്കേഷൻ നിലനിർത്താനും അണുബാധയിൽ നിന്ന് സംരക്ഷിക്കാനും ചെവി ഇയർവാക്സ് ഉത്പാദിപ്പിക്കുന്നു. എന്നാൽ ചെവി വൃത്തിയാക്കാൻ ഒരു കോട്ടൺ തുണി ഉപയോഗിക്കുമ്പോൾ അത് യഥാർത്ഥത്തിൽ ഇയർവാക്സ് പിന്നിലേക്ക് തള്ളുകയും തടസ്സമുണ്ടാക്കുകയും ചെയ്യും. ഇത് അസ്വാസ്ഥ്യം, വേദന, കേൾവിക്കുറവ് എന്നിവയ്ക്ക് കാരണമാകും.

ചെവി കനാലിലെ വരൾച്ച...

ചെവി കനാലിലെ വരൾച്ച അസ്വസ്ഥതയ്ക്ക് ഇടയാക്കും. കുറഞ്ഞ ഈർപ്പം, നീന്തുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം അമിതമായി എക്സ്പോഷർ ചെയ്യുക, അല്ലെങ്കിൽ സ്ജോഗ്രെൻസ് സിൻഡ്രോം പോലുള്ള ചില രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചെവി വരണ്ട് പോകാൻ കാരണമാകും. 

ചർമ്മ അലർജി...

ഷാംപൂ, ഹെയർ സ്പ്രേ തുടങ്ങിയവ ഉപയോ​ഗിക്കുമ്പോൾ ചെവിയിൽ ചൊറിച്ചിലും ചുവപ്പും വീക്കവും ഉണ്ടാക്കും. 
മറ്റൊന്ന്, ചെവിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് അണുബാധ മൂലമാകാം. അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ആകാം. ബാക്ടീരിയയും വൈറസും മൂലമുണ്ടാകുന്ന ചെവിയിലെ അണുബാധകളുടെ ഭാഗമായി ജലദോഷമോ പനിയോ ഉണ്ടാകാം.

ഭക്ഷണ അലർജി...

ചില ഭക്ഷണങ്ങൾ ചെവിയിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ചെവി കൂടാതെ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം. പാൽ, സാൽമൺ, സോയ തുടങ്ങിയവ ചില ആളുകളിൽ അലർജിക്ക് കാരണമാകും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All