• Home
  • News
  • നെഞ്ചുവേദനയും രക്തസ്രാവവും; ആംബുലൻസ് വിളിച്ചതോടെ സംഗതി പുറത്തായി, വീട്ടിൽ പരിശോധ

നെഞ്ചുവേദനയും രക്തസ്രാവവും; ആംബുലൻസ് വിളിച്ചതോടെ സംഗതി പുറത്തായി, വീട്ടിൽ പരിശോധന, ചവറ്റുകുട്ടയിൽ മൃതദേഹം,പ്രവാസി യുവതി അറസ്റ്റിൽ

ഷാര്‍ജ: ഗര്‍ഭച്ഛിദ്രം നടത്തി മൃതദേഹം ചവറ്റുകുട്ടയില്‍ തള്ളിയ കേസില്‍ യുവതി ഷാര്‍ജയില്‍ അറസ്റ്റില്‍. മുപ്പതുകാരിയായ ഇന്തോനേഷ്യന്‍ യുവതിയാണ് അറസ്റ്റിലായത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍.

ഷാര്‍ജയിലെ അല്‍ മജാസ് ഏരിയയാണ് സംഭവം. ഒരു യുവതിക്ക് നെഞ്ചുവേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായി അറിയിച്ച് നാഷണല്‍ ആംബുലന്‍സ് സര്‍വീസിന് ലഭിച്ച ഫോണ്‍ കോളാണ് ഈ സംഭവം അധികൃതരുടെ  ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം യുവതിയെ ആശുപത്രിയിലെത്തിച്ചു.

പിന്നീട് ഇക്കാര്യം അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ഉപേക്ഷിച്ച ഭ്രൂണം ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. ഏഷ്യന്‍ രാജ്യക്കാരനായ കാമുകനുമായി ഒന്നിച്ചായിരുന്നു താമസിച്ചതെന്ന് യുവതി സമ്മതിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All