വിമാനത്താവളത്തിലിറങ്ങിയ 2 വനിതകൾ,കയ്യിലുണ്ടായിരുന്നത് 100 കോടിയുടെ കൊക്കൈൻ,ആർക്കും സംശയം തോന്നില്ല!
മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. വിമാനത്തവളത്തിൽ വന്നിറങ്ങിയ 2 വനിതകളിൽ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടിയത്. ആർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാൽ പരിശോധനയിൽ ഇവരിൽ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയിൽ പിടിയിലായത്. ഈ ലഹരി സംഘത്തിലെ ഒരാളെ ദില്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.