ഒമാനിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമം, കയ്യോടെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്, അഞ്ച് പേര് അറസ്റ്റില്‍
മസ്കറ്റ് : ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര് അറസ്റ്റിലായി. 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്.
ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.