വന്‍തോതില്‍ ലഹരിമരുന്ന് കടത്ത്; 11 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
റാസല്‍ഖൈമ: വന്‍തോതില്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞ് റാസല്‍ഖൈമ കസ്റ്റംസ് വിഭാഗം. ഏകദേശം 11 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചത്. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.