ഒമാനിൽ വന്‍തോതില്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമം കയ്യോടെ പിടികൂടി പൊലീസ്
മസ്കറ്റ് : ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങള്‍ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 2,880 കണ്ടെയ്നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്.
മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് 2,880 കണ്ടെയ്നര്‍ ആല്‍ക്കഹോള്‍ പദാര്ത്ഥങ്ങളുമായെത്തിയ ബോട്ട് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.