• Home
  • News
  • മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

റിയാദ്: വന്‍ ലഹരിമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. 

തുറമുഖം വഴി സൗദിയിലേക്ക് വന്ന ട്രക്കിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഈ പാര്‍സല്‍ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മത്തങ്ങ കൊണ്ടുവന്ന ഷിപ്‌മെന്റില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സകാത്ത, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ സ്വീകരിക്കാനെത്തിയവരെ പിടികൂടിയത്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All