• Home
  • News
  • നിങ്ങൾ കരിച്ചതും പൊരിച്ചതും കൂടുതല്‍ കഴിക്കുന്നവരാണോ, അമിതമായി മാംസം കഴിക്കുന്നവ

നിങ്ങൾ കരിച്ചതും പൊരിച്ചതും കൂടുതല്‍ കഴിക്കുന്നവരാണോ, അമിതമായി മാംസം കഴിക്കുന്നവരാണോ ? എങ്കിൽ പണികിട്ടും

മാംസത്തിൽ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അപകടങ്ങളും അതുപോലെ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കണം. അമിതമായി മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥകളില്‍ പലതും ഇപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. മാംസത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന അപകടസാധ്യതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാംസാഹാരത്തിന്റെ ഉപയോഗം അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന കാര്യം നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാം. ആയുസ്സിന് വരെ കോട്ടം തട്ടുന്ന തരത്തിലാണ് മാംസം അധികം ഉപയോഗിച്ചാലുള്ള അവസ്ഥ.

കിഡ്‌നിസ്‌റ്റോണ്‍ സാധ്യത: മാംസാഹാരത്തിലെ പ്രോട്ടീനുകളില്‍ പ്യൂരിന്‍സ് എന്ന സംയുക്തങ്ങള്‍ ധാരാളം ഉണ്ട്. ഇവ യൂറിക് ആസിഡായി മാറുകയും ഇതിന്റെ അളവ് കൂടുമ്പോള്‍ കിഡ്‌നി സ്‌റ്റോണ്‍ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഉപയോഗിക്കുന്ന മാംസത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാം. അമിതമായി മാംസം കഴിക്കുന്നത് ഇന്ന് തന്നെ നിര്‍ത്തുക.

നിര്‍ജ്ജലീകരണം സംഭവിക്കാം: മുകളില്‍ പറഞ്ഞ യൂറിക് ആസിഡിന്റെ അളവ് അമിതമാകുന്നതിനാല്‍ നിങ്ങള്‍ക്ക് പതിവിലും ഉണ്ടാവുന്നു. ഇവയെല്ലാം തന്നെ പരസ്പരം പൂരകങ്ങളാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ടോക്‌സിന്‍ നിറയുന്നു. അതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അബദ്ധത്തിലേക്ക് എത്തുന്നു.

മലബന്ധത്തിന് സാധ്യത: മാംസം മാത്രമുള്ള ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്, പക്ഷേ ഇതില്‍ നാരുകള്‍ ഇല്ല. പഴം, പച്ചക്കറികള്‍, അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധാരണയായി ഫൈബര്‍ ലഭിക്കുന്നത്. ഇതെല്ലാം മലബന്ധത്തെ ഇല്ലതാക്കുന്നു. എന്നാല്‍ മാംസാഹാരം കഴിക്കുമ്പോള്‍ അത് പ്രോട്ടീന്‍ നല്‍കും എന്നല്ലാതെ ശരീരത്തിന് ഫൈബര്‍ നല്‍കില്ല. ഇത് മലബന്ധം, വയററിലെ അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.

തലവേദന: ജലാംശം ഇല്ലാത്തതും തലവേദനയ്ക്ക് കാരണമാകും. ഇത് രക്തം കട്ടിയുള്ളതാക്കി മാറ്റുന്നു. അതിന് കാരണം തലച്ചോറിലേക്കുള്ള ഓക്‌സിജന്റഎ അളവ് കുറയുന്നതാണ്. മാംസാഹാരം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അപകടകരമായ വസ്ഥയിലേക്ക് എത്തിക്കുന്നു. തലവേദനയോടെ തുടങ്ങുമെങ്കിലും അതിന് കാരണം പലപ്പോഴും മാംസാഹാരത്തിന്റെ ഉപഭോഗം തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍: നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹൃദയം കൂടുതല്‍ ആരോഗ്യമുള്ളതാവുന്നു. എന്നാല്‍ മാംസാഹാരത്തെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഫൈബര്‍ ലഭിക്കണം എന്നില്ല. ഇത് നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത് കൊളസ്‌ട്രോള്‍ കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും.

രോഗപ്രതിരോധ ശേഷി: ഇടക്കിടെ അസുഖം വരുന്നു എന്നതിന്റെ അടിസ്ഥാനം നമ്മുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നാണ്. ഇതില്‍ ആന്റി ഓ്കസിഡന്റുകളും അടങ്ങിയിട്ടില്ല. എന്നാല്‍ മാംസാഹാരത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് ഇടക്കിടെ അസുഖം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All