• Home
  • News
  • കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം

കുവൈറ്റ് : ജൂൺ 1-ന് ബയോമെട്രിക് രജിസ്‌ട്രേഷനല്ല സമയപരിധി അവസാനിക്കുന്നതിനാൽ അതിന് മുൻപായി ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ഓർമിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബയോമെട്രിക് വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഏകദേശം 1.7 ദശലക്ഷം വ്യക്തികൾ ഇതിനകം അവരുടെ ഡാറ്റ പൂർത്തിയാക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മാർച്ച് 1 ന് ആരംഭിച്ച ബിയോമെട്രിക് 3 മാസത്തെ സമയപരിധി നൽകിയത് ജി സി സി രാജ്യങ്ങൾ തമ്മിൽ ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിക്കുന്നത് യാഥാർഥ്യമാക്കുന്നതിന് കുവൈത്ത് ഒരു തടസ്സമാകരുതെന്നും അതിനാലാണെന്നും അധികൃതർ വ്യക്തമാക്കി.

മെ​റ്റ വെ​ബ്സൈ​റ്റ്, സ​ഹ​ല്‍ ആ​പ് എ​ന്നി​വ വ​ഴി ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ബു​ക്ക് ചെ​യ്ത് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ബ​യോ​മെ​ട്രി​ക് ഡേ​റ്റ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്റ​ർ​പോ​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സു​ര​ക്ഷ ക​ണ​ക്ടി​വി​റ്റി വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിമാനത്താവളം വഴി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കുറക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു .ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ളവർക്ക് മാർച്ച് മുതൽ ജൂൺ വരെ മൂന്നുമാസ സമയമാണ് അനുവദിച്ചത് . അതേസമയം ഈ നടപടി പൂർത്തീകരിക്കാൻ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വിദേശികളാണ്.ഈ നടപടി പൂർത്തീകരിക്കാത്തവരുടെ റെസിഡൻസി പെർമിറ്റ് , വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ പുതുക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് അധികൃധർ മുന്നറിയിപ്പ് നൽകിയതാണ് .

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All