• Home
  • News
  • ജുമൈറ ബീച്ചിൽ എഐ റോബോട്ടിറങ്ങി; ഇനി പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും,

ജുമൈറ ബീച്ചിൽ എഐ റോബോട്ടിറങ്ങി; ഇനി പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും, പിന്നാലെ പിഴയും

ദുബായ്: സൈക്കിളുകളെയും  ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ ഇനി എ ഐ റോബോട്ട്.  പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി  ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയത്.  നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതുൾപ്പടെ ഭാവി കാര്യങ്ങൾ റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.  

ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ് റോബോട്ട്.  സൈക്ലിങ്, ഇ സ്കൂട്ടർ,  എന്നിവ നിരീക്ക്കും. നിയമലംഘനം ഉണ്ടായാൽ എ ഐ ബുദ്ധി ഉണരും.  ക്യാമറകൾ കൊണ്ട് നിരീക്ഷണം.  നിയമലംഘനങ്ങളുടെ ചിത്രമെടുക്കും.  ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ലക്ഷ്യം. 

ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കാം.  പിഴ ഇപ്പോൾ ഇല്ല.  ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ട്  അധികൃതർ. സുരക്ഷയാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ട്. ഒരുപക്ഷേ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാം

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All