• Home
  • News
  • ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

റിയാദ് ∙ ഇന്ത്യൻ എംബസി യുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ തട്ടിപ്പ്.  നിയമപ്രശ്നങ്ങളിലും മറ്റും അകപ്പെട്ടവർക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയിൽ, ട്വിറ്റർ അക്കൗണ്ടുകൾ വഴി നടക്കുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു.

നിശ്ചിത തുക നൽകിയാൽ നാട്ടിലേക്ക് കയറ്റി അയക്കാൻ വഴിയൊരുക്കാമെന്ന് ഇന്ത്യൻ എംബസിയുടെ പേരിൽ ചിലർക്ക് ട്വിറ്റർ, ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കിയത്. ഇത്തരം സാമൂഹിക മാധ്യമ സന്ദേശങ്ങളുമായി ഇന്ത്യൻ എംബസിക്ക് ബന്ധവുമില്ലെന്ന് അധികൃതർ അറിയിച്ചത്. എംബസിയുമായി ബന്ധപ്പെട്ട സാമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ www.eoiriyadh.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. എംബസിയുടെ ഇമെയിൽ @mea.gov.in എന്ന ഡൊമൈനിൽ നിന്നാണ്. സംശയാസ്പ‌ദ സാഹചര്യങ്ങളിൽ വെബ്സൈറ്റ് പരിശോധിക്കുകയോ ബന്ധപ്പെട്ട വകുപ്പുകളിൽ പരിശോധിക്കുകയോ ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All