മീൻ വറ്റിച്ച് വാഴയിലയിൽ പൊളിച്ച
ആവശ്യമായ ചേരുവകൾ
മീൻ - വലിയ മീൻ
മുളക് പൊടി- 1 സ്പൂൺ
മഞ്ഞൾ പൊടി-1/4 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ലെമൺ ജ്യൂസ് - 1 സ്പൂൺ
മല്ലിപ്പൊടി- 1/2 സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക. ശേഷം ഒരു പാനിൽ നാലു സ്പൂൺ എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക.
മസാല തയാറാക്കുന്നതിന്
സവാള - 2
തക്കാളി - 1
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
പേരുംജീരകം - 1 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
മല്ലിപ്പൊടി -1/2 സ്പൂൺ
തേങ്ങാപാൽ - 1/4 സ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
കുരുമുളക് ക്രഷ് ചെയ്തത് - 1/2 സ്പൂൺ
ഗരം മസാല - 1/2 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് തക്കാളി പേസ്റ്റ് കൂടി ചേർത്ത് വഴറ്റിയശേഷം പൊടികൾ ഓരോന്നായി ചേർത്ത് പച്ചമണം മാറുന്നതുവരെ വരെ വഴറ്റുക. കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർക്കുക. (മീനിൽ ഉപ്പ് ചേർത്തത് കൊണ്ട് നോക്കി ചേർത്താൽ മതി). ഇതിലേക്ക് തേങ്ങാപാൽ ഒഴിച്ച് കൊടുക്കുക. ശേഷം മീൻ കൂടി ചേർത്ത് മസാല വറ്റിച്ചെടുക്കുക. വറ്റിച്ചെടുത്ത മീൻ കൂട്ട് വാഴ ഇലയിൽ പൊതിഞ്ഞ് എടുക്കുക. ഇത് ഒരു പാനിൽ എണ്ണ ഒഴിച്ച് രണ്ടു ഭാഗവും ഫ്രൈ ചെയ്തെടുക്കാം.