ടേസ്റ്റി ഗുലാബ് ജാമുന്‍
ചേരുവകൾ
മിൽക്പൗഡർ- ഒന്നരകപ്പ് മൈദ- കാൽ കപ്പ് റവ-1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ ബേക്കിങ് പൗഡർ -അര ടീസ്പൂൺ വീതം പാൽ-2 ടേബിൾ സ്പൂൺ നെയ്യ് -1 ടേബിൾ സ്പൂൺ. പഞ്ചസാര-1 കപ്പ് വെള്ളം -1 കപ്പ് ഏലക്കാപ്പൊടി- അര ടീസ്പൂൺ
തയാറാക്കുന്നവിധം
മിൽക് പൗഡർ, മൈദ, റവ, ബേക്കിങ് സോഡ, അര ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ, നെയ്യ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചെറു ചൂടുപാൽ കുറേശെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് 10 മിനിട്ട് അടച്ചു വയ്ക്കണം. ഉരുട്ടിയെടുക്കാവുന്നതാണ് പരുവം.
പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ ഏലയ്ക്ക പൊടിയും ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ അഞ്ചു മിനിട്ട് തിളപ്പിക്കണം. അതിനു ശേഷം തയാറാക്കിയ കൂട്ട് ചെറിയ ഉരുളകളാക്കി നന്നായി മുറുക്കി ഉരുട്ടിയെടുത്ത് നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം. ശേഷം പഞ്ചസാര ലായനിയിൽ ഇട്ട് 15 മിനിട്ടു പാത്രം അടച്ചുവയ്ക്കുക. ശേഷം ഉപയോഗിക്കാം.